Advertisment

കൊവിഡ്: തമിഴ്‌നാട്ടില്‍ ഒമ്പത് പേര്‍ കൂടി മരിച്ചു; ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് 646 പേര്‍ക്ക്‌

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത് ഒമ്പത് പേര്‍. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ തമിഴ്‌നാട്ടിലെ മരണസംഖ്യ 128 ആയി.

646 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 17728 ആയി ഉയര്‍ന്നു. അതേസമയം, ഇന്ന് 611 പേരുടെ രോഗം ഭേദമായി. 8258 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ചെന്നൈയിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 11641 പേര്‍. 510 പേര്‍ക്കാണ് ഇന്ന് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏഴു മരണവും സംഭവിച്ചത് ചെന്നൈയിലാണ്. 94 പേരാണ് ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

Advertisment