Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5958 പേര്‍ക്ക്‌

New Update

 

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 397261 ആയി. ഇന്ന് 5958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 118 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 6839 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടയില്‍ 5606 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 338060 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52362 ആണ് ആക്ടീവ് കേസുകള്‍.

ചെന്നൈയില്‍ മാത്രം പുതിയതായി 1298 കൊവിഡ് പോസിറ്റീവ് കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 129247 ആയും മരണസംഖ്യ 2635 ആയും വര്‍ധിച്ചു.

Advertisment