Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.15 ലക്ഷം കടന്നു

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 415590 ആയി. ശനിയാഴ്ച 6532 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ 87 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7137 ആയി ഉയര്‍ന്നു.

പുതിയതായി 6045 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 355727 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52726 ആണ് ആക്ടീവ് കേസുകള്‍. ചെന്നൈയില്‍ മാത്രം പുതിയതായി 1304 കൊവിഡ് പോസിറ്റീവ് കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 133173 ആയും മരണസംഖ്യ 2709 ആയും വര്‍ധിച്ചു.

Advertisment