Advertisment

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 817 പേര്‍ക്ക്; ആറു മരണവും !

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 18545 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 817 പേര്‍ക്കാണ്. പുതുതായി ആറു പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 136 ആയി.

ചെന്നൈയില്‍ മാത്രം ഇന്ന് മരിച്ചത് നാലു പേരാണ്. 98 പേരാണ് ഇതുവരെ ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 558 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 12198 ആയി

അതേസമയം, സംസ്ഥാനത്ത് 567 പേര്‍ കൂടി രോഗമുക്തരായി. 9909 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ഭേദമായത്. 8500 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Advertisment