Advertisment

കൊവിഡ് വ്യാപനം: കുവൈറ്റില്‍ ടാക്‌സി സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ട് നൂറ് ദിനങ്ങള്‍ പിന്നിടുന്നു; ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയില്‍; തൊഴിലും, വേതനവും ഇല്ലാതെ 100 ദിനങ്ങൾ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

റിപ്പോര്‍ട്ട്: അനില്‍ ആനാട്‌

കുവൈറ്റ്:  കോവിഡ് 19 സുരക്ഷാക്രമീകരണങ്ങളാൽ ടാക്സികൾ നിർത്തലാക്കിയിട്ട് 100 ദിനങ്ങൾ പിന്നിടുന്നു. തൊഴിൽ പൂർണ്ണമായും നിലച്ചുപോയ ഈ മേഖലയിലെ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്. യാതൊരു വരുമാനവും ഇല്ലാത്ത ഇവരുടെയും കുടുംബത്തിന്റെയും അവസ്ഥ ദയനീയമായി തുടരുന്നു. അടുത്ത ദിവസങ്ങളിൽ ടാക്സി സർവ്വീസ് പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണ് ഓരോ ജീവനക്കാരും

കാൾ ടാക്സികളും, റോമിംഗ് ടാക്സികളുമാണ് കുവൈറ്റ് നിരത്തിൽ സർവ്വീസ് നടത്തുന്ന ഭൂരിപക്ഷം ടാക്സികൾ. ഈ ഇനത്തിലെ ടാക്സി ഡ്രൈവർമാരിൽ 95 ശതമാനവും സ്വന്തം കമ്പനിയുടെ ടാക്സികാർ 4 മുതൽ 5 വർഷത്തെ എഗ്രീമെന്റ് ഒപ്പിട്ടു നൽകി ദിവസം 7 മുതൽ 8 ദിനാർ വരെ വരുന്ന വാടക കമ്പനിയ്ക്ക് നൽകുകയും, കാർ മെയിന്റനസ് സ്വന്തമായി ചെയ്യണം എന്ന വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരുമാണ്. തൊഴിൽ നിയപ്രകാരം പറയുന്ന യാതൊരു ആനൂകൂല്യവും ലഭിക്കാത്ത ഭക്ഷണം, താമസം എല്ലാം സ്വന്തമായി നോക്കേണ്ട ഈ വിഭാഗത്തിൽ പെടുന്ന തൊഴിലാളികളുടെ തൊഴിൽ പൂർണ്ണമായും നഷ്ടമായത് 2020 മാർച്ച് 27 നാണ്.

ടാക്സി ഉടമകളിൽ നാമമാത്രമായ ചിലർ ഭക്ഷണ സാധനങ്ങൾ നൽകി ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ സഹായിച്ചിരുന്നു. സന്നദ്ധ സംഘടനകളും അഭ്യുദയകാംഷികളും നൽകിവന്നിരുന്ന ഭക്ഷണകിറ്റുകളിലാണ് ഇതുവരെയും കഴിഞ്ഞുപോയിരുന്നത്. ഇപ്പോൾ കിറ്റുകളും ലഭ്യമല്ലാത്ത അവസ്ഥ വന്നു തുടങ്ങിയിരിക്കുന്നു. ഈ മേഖലയിലെ എല്ലാ ജീവനക്കാരും വടകവീടുകളിൽ കഴിയുന്നവരാണ്, വാടക നൽകാനില്ലാത്ത അവസ്ഥയിൽ കഴിയുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ താമസ വാടകയിൽ യാതൊരു ഇളവും ഇതുവരെ ലഭിച്ചിട്ടില്ല. അത് നൽകുവാ൯ ശമ്പളമോ, മറ്റ് വരുമാനമോ ഇല്ല.

വേഗം തൊഴിൽ പുനരാരംഭിക്കും എന്ന പ്രാർത്ഥനയിൽ കഴിയുന്ന ഇവർ അതുപോലെ ആശങ്കയിലുമാണ്. ഇപ്പോൾ നിർത്തിയിട്ടിരിക്കുന്ന ദിവസവാടക കൂടി തവണകളായി നൽകാ൯ കമ്പനി ഉടമകൾ ആവശ്യപ്പെടുമോ എന്നതും, തൊഴിൽ പുനരാരംഭിച്ചാലും യാത്രക്കാരെ ലഭിക്കുമോ എന്നതുമാണ് ആശങ്ക. ഈ മേഖല സജീവമാകാ൯ കുറഞ്ഞത് 6 മാസ സമയമെങ്കിലും വേണമെന്നാണ് ജീവനക്കാർ കണക്ക് കൂട്ടുന്നത്.

കുവൈറ്റിൽ ഈ മേഖലയിൽ 18,000 ത്തിൽ പരം തൊഴിലാളികൾ ഉണ്ട്, അതിൽ എയർപോർട്ട് ടാക്സികളും, നാമമാത്രമായ കാൾ ടാക്സികളും മാത്രമാണ് ശമ്പളം ലഭിക്കുന്ന ജവനക്കാർ. ഇതും വേതനം നാമമാത്രമാണ്. ഒരു ടാക്സി എടുക്കുന്ന ട്രീപ്പുകൾക്ക് അനുസരിച്ച് കമ്മീഷ൯ വ്യവസ്ഥയിൽ ചെയ്യുന്ന രീതിയാണ് കൂടുതലും.

ടാക്സി വിഭാഗങ്ങൾ

  1.  വളരെ പഴയ നാമമാത്രമായി സർവ്വീസ് നടത്തുന്ന ഓറഞ്ച് ടാക്സി മുതൽ,
  2.  എയർപോർട്ട് ലിമോസി൯,
  3.  എയർപോർട്ട് ടാക്സി.
  4.  ലക്ഷ്യറി ടാക്സി റന്റൽ & പ്രൈവറ്റ്
  5.  കാൾ ടാക്സി
  6.  റോമിംഗ് ടാക്സികൾ.

 

Advertisment