Advertisment

വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് ടെസ്റ്റ്; കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് എതിരെ കേസെടുത്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് എതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോത്തന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിന്‍മേലാണ് പൊലീസ് നടപടി.

Advertisment

publive-image

കഴിഞ്ഞദിവസം നടത്തിയ ടെസ്റ്റിലാണ് കെ എം അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍ പി സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്.

അഭി എന്ന് പേര് നല്‍കിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് അങ്ങനെയൊരാളില്ലെന്നും, പരിശോധന നടത്തിയത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആണെന്നും വ്യക്തമായത്. തുടര്‍ന്ന് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

covid test
Advertisment