കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും കോവിഡ് RTPCR ടെസ്റ്റുകൾ ശരിയായ അളവിൽ നടക്കുന്നതേയില്ല. സർക്കാരിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച് ഇന്ത്യയിൽ ഇപ്പോൾ കോവിഡ് ബാധിതർ 13000 ത്തിൽ താഴെയാണ്. കുറച്ചുനാളുകളായി ഇതാണ് സ്ഥിതി.നമ്മൾ കരുതുന്നത് കോവിഡ് വിട്ടകലുന്നു എന്നാണ്. എന്നാൽ വാസ്തവം മറ്റൊന്നുതന്നെ. ഈ ധാരണയും അതനുസരിച്ചുള്ള അലംഭാവവും അപകടകരമായി മാറിയേക്കാം.
/sathyam/media/post_attachments/nc6CshwdCirzO8CEKltx.jpg)
ഇന്ത്യയിലെ 691 ജില്ലകളിലും ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ത്തിലും കുറവാണ്. ഓർക്കണം കോവിഡ് രണ്ടാം തരംഗത്തിനുശേഷം ദിവസേന വ്യാപകമായി ടെസ്റ്റുകൾ നടന്നിരുന്ന സ്ഥലത്ത് ഇപ്പോൾ പല സ്ഥല ങ്ങളിലും അതിൻ്റെ പകുതിപോലും നടക്കുന്നില്ല.
കഴിഞ്ഞ ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ രാജ്യത്ത് ഒരു ദിവസം 19 -20 ലക്ഷം ടെസ്റ്റുകൾ നടന്ന സ്ഥലത്താണ് കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ടെസ്റ്റുകൾ വളരെ ഗണ്യമായി കുറഞ്ഞിരിക്കുന്നത്.70 % RTPCR ടെസ്റ്റു കളും 30 % ആന്റിജൻ ടെസ്റ്റുകളും നടന്ന സ്ഥലത്താണ് ഇപ്പോഴത് കേവലം 62 % ത്തിലും താഴെയായി കുറഞ്ഞിരിക്കുന്നത്.
ഇത് വളരെ ഗൗരവതരമായ സ്ഥിതിതന്നെയാണ്. എന്നാൽ കേരളത്തിൽ സ്ഥിതി വളരെ ഭിന്നമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോഴും വ്യാപകമായി RTPCR ടെസ്റ്റുകൾ നടക്കുന്നുണ്ട്. ഇപ്പോഴും 65 % ത്തിൽ കുറവ് ടെസ്റ്റുകൾ ഒരു ജില്ലയിലും ഇല്ല. അതുകൊണ്ടു തന്നെയാകാം കേരളത്തിൽ രോഗബാധിതർ ഇപ്പോഴും മുന്നിൽനിൽക്കുന്നത്.
ബീഹാറിലെ അവസ്ഥയാണ് ഏറ്റവും ദയനീയം. അവിടെ 38 ജില്ലകളിൽ ഒന്നിൽപ്പോലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ത്തിൽ കൂടുതലില്ല.കേവലം 10 ജില്ലകളിൽമാത്രമാണ് RTPCR ടെസ്റ്റ് ഇപ്പോൾ നാമമാത്രമായെങ്കിലും നടത്തപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us