Advertisment

പാലക്കാട്‌ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രം തുറന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്‌: ജില്ലയിലെ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രം ജില്ലാ ടി.ബി സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ടി.ബി സെന്ററുകളില്‍ ആദ്യ കോവിഡ് പരിശോധനാ കേന്ദ്രമാണ് ജില്ലാ ടി.ബി സെന്ററില്‍ ആരംഭിച്ചിരിക്കുന്നത്.

എട്ട് മണിക്കൂറിനുള്ളില്‍ 20 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനമാണ് കേന്ദ്രത്തില്‍ ഉള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ ടി.ബി ഡിവിഷന്‍ സ്‌റ്റേറ്റ് ടി.ബി ഡിവിഷന്‍ വഴി ലഭ്യമാക്കിയ ട്രൂനാറ്റ് മെഷീന്‍ വഴിയാണ് ടെസ്റ്റുകള്‍ നടത്തുന്നത്. ബയോസേഫ്റ്റി കാബിനറ്റ് ഉണ്ടെങ്കില്‍ ട്രൂനാറ്റ് മെഷീന്‍ ലഭ്യമാക്കാമെന്ന സ്റ്റേറ്റ് ടി.ബി ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടര്‍ മുഖേന നാലരലക്ഷം രൂപ ചെലവില്‍ ബയോസേഫ്റ്റി കാബിനറ്റ് ലഭ്യമാക്കുകയും മെഷീന്‍ ജില്ലയ്ക്ക് അനുവദിക്കുകയുമായിരുന്നുവെന്ന് ജില്ലാ ടി.ബി ഓഫീസര്‍ അനിത അറിയിച്ചു.

Advertisment