Advertisment

ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിസോധനാ റിസള്‍ട്ട് അറിയാം; ആര്‍ടി ലാംപ് പരിശോധന നിരക്ക് 1150 രൂപ

New Update

കൊച്ചി : ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിസോധനാ റിസള്‍ട്ട് അറിയാം. നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ് ( റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റൈസ് ലൂപ് മീഡിയേറ്റഡ് ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍) വഴിയുള്ള കോവിഡ് പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമായി.

Advertisment

publive-image

പരിശോധനയ്ക്കുള്ള നിരക്ക് 1150 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു. ആര്‍ടി ലാംപ് പരിശോധന വഴി 30 മിനുട്ടിനുള്ളില്‍ ഫലം ലഭ്യമാകും. വിദേശ രാജ്യങ്ങളില്‍ ആര്‍ടി ലാംപ് സംവിധാനം നേരത്തെ ഉപയോഗിക്കുന്നതാണെങ്കിലും ഇന്ത്യയില്‍ പുതിയതാണ്.

ആര്‍ടിപിസിആര്‍ പോലെ വിലയേറിയ ഉപകരണങ്ങളും ഈ സാങ്കേതിക വിദ്യയില്‍ ആവശ്യമില്ല. ഇന്ത്യയില്‍ ആര്‍ടി ലാംപ് പരിശോധനയ്ക്ക് ഐസിഎംആര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

covid test
Advertisment