Advertisment

കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ​യി​ല്‍​നി​ന്ന് മു​ക്ത​നാ​വാ​ന്‍ ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന് സ​ഹാ​യ​ക​മാ​യ​ത് ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യാ​ണെ​ന്ന വാ​ദം പൊ​ളി​യു​ന്നു

New Update

ല​ണ്ട​ന്‍: കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ​യി​ല്‍​നി​ന്ന് മു​ക്ത​നാ​വാ​ന്‍ ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന് സ​ഹാ​യ​ക​മാ​യ​ത് ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യാ​ണെ​ന്ന വാ​ദം പൊ​ളി​യു​ന്നു. ഈ ​അ​വ​കാ​ശ​വാ​ദം ത​ള്ളി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര ആ​യു​ഷ് സ​ഹ​മ​ന്ത്രി ശ്രീ​പാ​ദ് നാ​യി​ക്കി​ന്‍റെ അ​വ​കാ​ശ​വാ​ദ​മാ​ണ് ചാ​ള്‍​സി​ന്‍റെ വ​ക്താ​വ് നി​ഷേ​ധി​ച്ച​ത്.

Advertisment

publive-image

ബം​ഗ​ളൂ​രു​വി​ല്‍ സൗ​ഖ്യ ആ​യു​ര്‍​വേ​ദ റി​സോ​ര്‍​ട്ട് ന​ട​ത്തു​ന്ന ഡോ. ​ഐ​സ​ക്ക് മ​ത്താ​യി ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന് ന​ല്‍​കി​യ ആ​യു​ര്‍​വേ​ദ, ഹോ​മി​യോ​പ്പ​തി ചി​കി​ത്സ​ക​ള്‍ ഫ​ല​വ​ത്താ​യെ​ന്ന് പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ശ്രീ​പാ​ദ് നാ​യി​ക് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​കാ​ശ​പ്പെ​ട്ട​ത് .

ഇ​തേ​ക്കു​റി​ച്ച്‌ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് ചാ​ള്‍​സി​ന്‍റെ വ​ക്താ​വ് പ്ര​തി​ക​രി​ച്ച​ത്. "തെ​റ്റാ​യ വി​വ​ര​മാ​ണി​ത്. യു​കെ​യി​ലെ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് സ​ര്‍​വീ​സി​ന്‍റെ ഉ​പ​ദേ​ശം മാ​ത്ര​മാ​ണ് ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ സ്വീ​ക​രി​ച്ച​ത്. അ​തി​ല്‍​ക്കൂ​ടു​ത​ലൊ​ന്നും വി​ശ​ദീ​ക​രി​ക്കാ​നി​ല്ല' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍.

Advertisment