Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.45 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 5892 പേര്‍ക്ക്; 6110 പേര്‍ക്ക് രോഗമുക്തി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 445851 ആയി. 5892 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. പുതിയതായി 92 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7608 ആയി.

24 മണിക്കൂറിനിടെ 6110 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 386173 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52070 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം പുതിയതായി 992 കൊവിഡ് കേസുകളും 26 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 138724 ആയും മരണസംഖ്യ 2811 ആയും ഉയര്‍ന്നു.

Advertisment