Advertisment

കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികളുടെ കൊള്ള; ഹൈക്കോടതി ഇന്ന് പരിഗണിക്കും

New Update

കൊച്ചി: കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് പ്രത്യേക സിറ്റിംഗിലൂടെ കേസ് പരിഗണിക്കുക. ചികിത്സ നിരക്ക് കുറക്കാൻ സർക്കാർ എടുക്കുന്ന നടപടികൾ അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment

publive-image

സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ ഏറ്റെടുക്കുന്നത് ആലോചിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ കക്ഷികളായ ഐ എം എ, പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ എന്നിവരും കോടതിയിൽ നിലപാട് അറിയിക്കും.

കൊവിഡ് രണ്ടാം തരംഗത്തിൽ ജനം വലയുമ്ബോൾ സ്വകാര്യ ആശുപത്രികൾ പിപിഇ കിറ്റിന്റെയടക്കം പേര് പറഞ്ഞ് രോഗികളിൽ നിന്ന് പതിനായിരക്കണക്കിന് രൂപ ഈടാക്കുന്നുതായി നിരവധി പരാതികളാണ് ഉയരുന്നത്.

മരുന്ന്, ലാബ് പരിശോധന ഫീസ് അടക്കമുള്ളവക്ക് കൃത്യമായ ഫീസ് കാണിക്കേണ്ടിവരുമ്ബോഴും, പി പി ഇ കിറ്റ് എത്രതവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിന്റെ മറവിലാണ് ഈ കൊള്ള. 250 രൂപമുതൽ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില.

covid treatment
Advertisment