Advertisment

കോവിഡ് ചികിത്സ: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ഇൻഷുറൻസ് അനുമതിക്കായി കാത്തുനില്‍ക്കരുത്.

author-image
admin
New Update

റിയാദ് :  കോവിഡ് ബാധിതരെ ചികിൽസിക്കാൻ തുടങ്ങുന്നതിന് മുൻപായി ഇൻഷുറൻസ് കമ്പനി കളിൽ നിന്നും അനുമതിക്കായി ചില സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ കാത്തിരിക്കുന്നത് ശ്രദ്ധ യിൽ പെട്ടതിനെ തുടര്‍ന്ന്   രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന വർക്ക് ചികിത്സ നൽകുന്നതിനാണ് പ്രഥമ പരിഗണന നല്‍കണമെന്ന്  സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വെക്തമാക്കി . ഇതു സംബന്ധിച്ച് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും കൗൺസിൽ പ്രത്യേക നിർദ്ദേശം നൽകി.

Advertisment

publive-image

അടിയന്തിര പ്രാധാന്യത്തോടെ കോവിഡ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കണം. അനുമതിക്കായി കാത്തു നിൽക്കുന്നത് മൂലം വളരെയധികം സമയ നഷ്ടം ഉണ്ടാകുന്നു. രോഗബാധിതർക്കുള്ള ചികിത്സ  ആരംഭിച്ച ശേഷം അനുമതിക്കായി അപേക്ഷ അയച്ചാല്‍ മതിയാവും.  രോഗികള്‍ക്ക് ചികിത്സ നല്‍കേണ്ടത്  സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

Advertisment