Advertisment

കോവിഡ് ചികിത്സക്കായി ആയിരം കിടക്കകളുള്ള ആശുപത്രി കിഠ ഫ്രയിൽ ഒരുങ്ങുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്:  കോവിഡ് ചികിത്സക്കായി ആയിരം കിടക്കകളുള്ള ആശുപത്രി കിഠ ഫ്രയിൽ ഒരുങ്ങിയതായി മന്ത്രി എ.കെ.ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Advertisment

publive-image

രോഗവ്യാപനം കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയാണ് ആവശ്യം.എൽ.എസ്.എം.ഇൽ നിന്നും പതിനേഴു കോടി രൂപ കിട്ടാനുണ്ടെങ്കിലും എൽ.പി.ആർ.ഫണ്ടിൽ നിന്നും ഫണ്ട് കിട്ടുന്നതു കൊണ്ട് പ്രവർത്തനത്തിന് ഫണ്ട് പ്രശ്നം ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലയിലെ 153 പഞ്ചായത്തുകളിൽ ഹോട്ട് സ്പോട്ട് ആയിക്കഴിഞ്ഞു.പാലക്കാട്ടെ പച്ചക്കറി മാർക്കറ്റിലും വ്യാപനം കൂടുകയാണെങ്കിൽ കണ്ടെയ്മെൻറ് സോണാക്കി കടകൾ അടച്ചിടേണ്ടി വരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നടത്തുന്ന ആൻറി ജൻ ടെസററിൽ പങ്കെടുക്കണമെന്നും മന്ത്രി മുന്നറിയിപ്പു് നൽകി.

covid treatment
Advertisment