Advertisment

കൊവിഡ് ബാധ വര്‍ധിക്കുന്നു; തിരുവനന്തപുരത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പൊലീസിന്റെ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹക അലകം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാത്രമായി മൂന്ന് പെട്രോളിങ് വാഹനങ്ങള്‍ നഗരത്തില്‍ ഉപയോഗിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment