Advertisment

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം; മരിച്ചത് വയനാട് ,എറണാകുളം സ്വദേശികള്‍

New Update

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി. ഇന്ന് മരിച്ചത് എറണാകുളം, വയനാട് സ്വദേശികളാണ് . കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി മരിച്ചു. 75 വയസ്സായിരുന്നു.

Advertisment

publive-image

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക്​മാറ്റുകയായിരുന്നു. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ടു.

വയനാട്​ കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തുവും കോവിഡ്​ബാധിച്ച്‌​ മരിച്ചു. 59 വയസ്സായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കിഡ്നി ലിവര്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോയപ്പോഴാണ് രോഗം ബാധിച്ചത്.

covid two death report
Advertisment