Advertisment

സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ രോഗമുക്തി 4909 പേര്‍, ഒരു ദിനത്തിലെ കൂടിയ മരണനിരക്കും ഇന്നുതന്നെ 54 മരണം, 3383 പുതിയ രോഗവാഹകര്‍,

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ ജൂലായ്‌ രണ്ട് വ്യാഴം ഒരുദിനത്തിലെ ഏറ്റവും കൂടിയ മരണമാണ് റിപ്പോർട്ട് ചെയ്തത്.54 പേര്‍ അതോടൊപ്പം കൂടിയ രോഗമുക്തിനിരക്കും രേഖപെടുത്തി ഇതുവരെ ആകെ മരണസംഖ്യ 1752 ആയി. 3383 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 197,608 ആയി.

Advertisment

publive-image

24 മണിക്കൂറിനിടെ 4909 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 137,669 ആയി. 58,187 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2287 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 198 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ രണ്ടുവരെ രാജ്യത്ത് ഇതുവരെ ആകെ 17,27701 സ്രവസാമ്പിളുകൾ പി. സി. ആര്‍ ടെസ്റ്റുകൾ നടന്നു.

പുതിയ രോഗികൾ കൂടുതല്‍ റിയാദിലാണ് 397 ദമ്മാം 141 , ഹഫൂഫ് ആർ ടെസ് 277, ഖത്തീഫ് 181, മക്ക 271 , തൈഫ് 164, ജിദ്ദ 164, മദീന 179 ,അല്‍ മോബ്രാസ് 149, ഖമീസ് മുശൈത് 158, ബുറൈദ 134 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 121 നഗരങ്ങളില്‍ നിന്നും 3383 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 10,835,257 മരണസംഖ്യ 519,605, രോഗമുക്തി നേടിയവര്‍ 6,057,192 ചികിത്സയിലുള്ളവരുടെ എണ്ണം 4,261,628 ആണ്.

സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ കൊറോണ വ്യാപനത്തിന്‍റെ തുടക്കത്തിൽ ആശങ്കപ്പെട്ടത് പോലെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്നു. കൊറോണ വാക്സിൻ ഇത് വരെ കണ്ട് പിടിച്ചിട്ടില്ലെന്നും ഗവേഷണം പുരോഗമിക്കുക യാണെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു. കൊറോണക്ക് യഥാർത്ഥത്തിൽ ചികിത്സയില്ലെന്നും അതേ സമയം രോഗ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനുള്ള വിവിധ ചികിത്സാ പ്രോട്ടോക്കോളുകളാണുള്ളതെന്നും ഓർമ്മിപ്പിച്ച അദ്ദേഹം പ്രതിരോധ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

അതിനിടെ  കൊറോണ വൈറസ് വ്യാപനം സൗദിയിൽ അവസാനിക്കുന്നതിനെക്കുറിച്ച് സാംക്രമിക രോഗശാസ്ത്ര ഡിപാർട്ട്മെൻ്റ് തലവൻ ഡോ: ആരിഫ് അൽ അംരി അൽ ഇഖ്ബാരിയ അഭിപ്രായപെടുന്നു  സൗദിയിൽ കൊറോണ വ്യാപനം എന്ന് അവസാനിക്കു മെന്നതിനെക്കുറിച്ച് ഗവേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും മുൻ കരുതൽ നടപടികൾ തുടരുന്ന പക്ഷം ഈ വർഷം ജൂലൈയിലോ അല്ലെങ്കിൽ ആഗ്സ്തിലോ കൊറോണ വ്യാപനം അവസാനിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒരു  ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെച്ചത്.

publive-image

Advertisment