Advertisment

സൗദിയില്‍ ഇന്ന് 16 മരണം , കോവിഡ് മുക്തിനേടിയവര്‍ 3,531 പുതിയ രോഗവാഹകര്‍ 1644 പേര്‍,

author-image
admin
New Update

ഇന്നും ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത് റിയാദില്‍ നിന്നാണ്. ജിദ്ദയിലും മക്കയിലും ചെറിയ വര്‍ദ്ധനവ്‌ ഉണ്ട് , ഇതുവരെ റിയാദ് ,മക്ക, മദീന ,ജിദ്ദ, ദമ്മാം എന്നിവടങ്ങളിലായി ആകെ ചികിത്സയിലുള്ളത്‌ 19,035 , രോഗംഭേദമായവര്‍ 41,816 പേരാണ്, രാജ്യത്താകെ ഇതുവരെ നടത്തിയ പരിശോധനകള്‍ 770,696 ആണ്, 160 നഗരങ്ങളില്‍ നിന്ന് ഇതുവരെ കോവിഡ് 19 കേസ് പോസറ്റീവ് റിപ്പോര്‍ട്ട്‌ ചെയ്തു.

Advertisment

publive-image

 

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1644 ഇതോടെ മെയ്‌ 28 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 80,154 ആയി, മരണ നിരക്ക് ഇന്ന്‍ 16 പേരാണ് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ 441 ആയി ഉയര്‍ന്നു, കോവിഡ് ബാധിതരില്‍ 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും മാണ് 11 ശതമാനം കുട്ടികള്‍, 85 ശതമാനം മുതിര്‍ന്നവര്‍ ,4 വയസായവരും ആണ് ഇതില്‍ 55 ശതമാനം പ്രവാസികളും 45 ശതമാനം സ്വദേശികളും കോവിഡ് വാഹകരാണെന്ന് ആരോഗ്യമന്ത്രാലയം.

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 3,531 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 54,553 ആണ്, 25,191 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ഇതില്‍ 302 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ ലോകത്താകമാനം കോവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു, (5,813,302) മരണസംഖ്യ മൂന്നര ലക്ഷം അടുക്കുന്നു, 357,896 )) ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍ ആണ് പതിനഞ്ചു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. സ്പെയിന്‍, ബ്രിട്ടന്‍ , ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ രണ്ടര ലക്ഷത്തിലധികമാണ് രോഗബാധിതര്‍. ലോകത്താകമാനം അസുഖം ഭേദമായവര്‍ ഇരുപത്തിമൂന്ന് ലക്ഷം കടന്നു (2,515,406)

Advertisment