Advertisment

കോവിഡ് മുക്തിയുടെ തീരത്തേക്ക് സൗദി അറേബ്യ കുതിക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 14,235 ഇന്ന്‍ രോഗമുക്തി നേടിയത് 1060 പേര്‍, മരണം 27.

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 492 പേർ 1060 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.76 ശതമാനമായി ഉയർന്നു. അതേസമയം, 27 കോവിഡ് മരണവും 58 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഇരുപത്തിയൊന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 60,93,601 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 43,652 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ജിദ്ദ 53, മക്ക 38, മദീന 38, റിയാദ് 32, ഹഫൂഫ് 31, തുടങ്ങി 85 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 14,235 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1133 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 330,246 ഉം മരണ നിരക്ക് 4515 ഉം 311,499 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പന്ത്രണ്ട് ലക്ഷത്തിന് മുകളിലാണ് ഇതുവരെ , 965,661 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 22,853,981, ആയി, ചികിത്സയിലുള്ളവര്‍ 7,459,976 പേര്‍.

publive-image

Advertisment