Advertisment

സൗദിഅറേബ്യയില്‍ കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു, മരണസംഖ്യ ആയിരത്തി എണ്ണൂറിലേറെ, പതിനെട്ട് ലക്ഷത്തിനടുത്ത് പി സി ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി.

author-image
admin
Updated On
New Update

റിയാദ്: രണ്ടുമാസം മുന്‍പ് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ. പ്രഖ്യാപിച്ചിരുന്നപോലെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം വരെയാകാമെന്ന മന്ത്രിയുടെ പ്രസ്താവനക്ക് അപ്പുറം കടന്ന് രോഗവാഹകര്‍ കുതിക്കുകയാണ് കോവിഡ് ബാധിതര്‍ രണ്ടു ലക്ഷം കടന്നു ജൂലായ്‌ മൂന്ന് വെള്ളിയാഴ്ച 50 മരണമാണ് റിപ്പോർട്ട് ചെയ്തത് ഇതോടെ ആകെ മരണസംഖ്യ 1802 ആയി. 4193 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 201,801 ആയി. ഇന്നു കൂടുതല്‍ രോഗവാഹകര്‍ ദമാമിലാണ് 431

Advertisment

publive-image

സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽറബീഅ

24 മണിക്കൂറിനിടെ 2945 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 140,614 ആയി. 59,385 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2291 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 198 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ മൂന്നുവരെ രാജ്യത്ത് ഇതുവരെ ആകെ 17,71628 സ്രവസാമ്പിളുകൾ എടുത്ത് പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി

പുതിയ രോഗികൾ കൂടുതല്‍ ദമാമിലാണ് 431, ഹഫൂഫ് 399, റിയാദ് 383, തൈഫ് 306, അല്‍ മോബ്രാസ് 279, മക്ക 210 , ജിദ്ദ 169, ഖത്തീഫ് 168, അല്‍ ഖോബാര്‍ 136, മദീന 92 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 133 നഗരങ്ങളില്‍ നിന്നും 4193 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 11,023,455  മരണസംഖ്യ 524,881 , രോഗമുക്തി നേടിയവര്‍ 6,178,566   ചികിത്സയിലുള്ളവരുടെ എണ്ണം 4,320,008 ആണ്.

publive-image

 

Advertisment