Advertisment

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരണപെട്ടത്‌ നാല് മലയാളികള്‍.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

സൗദിയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നാല് മലയാളികളാണ് കോവിഡ് ബാധിച്ച് മരണപെട്ടത്‌. ആലപ്പുഴ വെളിയനാട് സ്വദേശി കൊച്ചുപറമ്പിൽ ജിനുമോൻ (49) ജിസാനില്‍ ബെയ്ഷിലും, കൊല്ലം പരവൂർ നേടുംങ്ങോലം സ്വദേശി ശ്രേയസ്​ ഭവനിൽ സുരേഷ് ബാബു (56), കോഴിക്കോട്​ സ്വദേശി  ബേപ്പൂര്‍ പോറ്റമ്മല്‍ ജംഷീര്‍ (31)  പത്തനംതിട്ട അടൂർ ചൂരക്കോട് ചാത്തന്നൂപുഴ​ സ്വദേശി പാലവിള പുത്തൻവീട്ടിൽ രതീഷ്​ തങ്കപ്പൻ (31) , എന്നിവര്‍ റിയാദിലുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സൗദി അറേബ്യയില്‍ കോവിഡ് 19 കൊറോണ വൈറസ്‌ ബാധിച്ച് മരണപെട്ട മലയാളികളുടെ എണ്ണം 105 ആയി ഗള്‍ഫിലാകെ മരണപെട്ട മലയാളികളുടെ എണ്ണം 298 ആണ്.

Advertisment

publive-image

ജിസാനില്‍ മരിച്ച ജിനുമോന്‍  കോവിഡ്​ ബാധിച്ച്​ ക്വറൻറീനിലായിരുന്ന  മൂന്നാഴ്‌ച മുമ്പ് ദർബ് ജനറൽ ആശുപത്രിയിലും പിന്നീട് ബെയ്​ഷ് ജനറൽ ആശുപതിയിലും ചികിത്സയിലായിരുന്ന ഇദ്ദേഹം പിന്നീട് താമസ സ്ഥലത്ത് ക്വറൻറീനിൽ കഴിയുകയായിരുന്നു.

രണ്ടു ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വീണ്ടും ബെയ്​ഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു ഇന്ന്‍ മരണം സംഭവിക്കുകയായിരുന്നു. ദീർഘനാൾ ഖമീസ് മുശൈത്തിൽ ജോലി ചെയ്തിട്ടുള്ള ജിനുമോൻ നാലു മാസം മുമ്പാണ് ദർബിൽ പുതിയ വിസയിൽ ജോലിക്കെത്തിയത്.

ഭാര്യ: സോഫിയ. മൂന്നു കുട്ടികൾ ഉണ്ട്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനും സഹായങ്ങൾക്കുമായി കോട്ടയം മൊയ്‌തീൻ, ഹനീഫ മുന്നിയൂർ, ഷാജി പരപ്പനങ്ങാടി, മുജീബ് എന്നിവർ രംഗത്തുണ്ട്.

റിയാദില്‍ മരിച്ച ​കൊല്ലം  സ്വദേശി  സുരേഷ് ബാബു ​ റിയാദ് ശിഫയിൽ ആണ് മരിച്ചത് കഴിഞ്ഞ അഞ്ചു ദിവസമായി അസുഖ ബാധിതനായി റിയാദിലെ ഫൈസൽ ബിൻ അബ്​ദുറഹ്​മാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പരേതന്റെ

ഭാര്യ അംബിക പരവൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ ആയിരുന്നു.  മക്കൾ: അമൽ സുരേഷ്, അലീന സുരേഷ്.

മരണാനന്തര നടപടികൾ ഷിഫാ മലയാളി സമാജം ഏറ്റെടുക്കുകയും തുടർ നടപടികൾക്കായി ജീവകാരുണ്യ കൺവീനർ മുജീബ് കായംകുളം, പ്രസിഡന്റ്‌ ഇല്ല്യാസ് സാബു, സെക്രട്ടറി പ്രകാശ്ബാബു, രക്ഷാധികാരി അശോകൻ ചാത്തന്നൂർ, ട്രഷറർ ഷാജി പിള്ള, വൈസ് പ്രസിഡന്റ്‌ ഫിറോസ് പോത്തൻകോട്, രതീഷ് നാരായണൻ എന്നിവർ രംഗത്തുണ്ട്

റിയാദില്‍ മരിച്ച  മറ്റൊരു മലയാളി പോറ്റമ്മല്‍ ജംഷീര്‍ കോവിഡ് ബാധിച്ച്  റിയാദ്​ ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണപെട്ടത്‌​. റിയാദ് ശിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: സിദ്ദീഖ്. മാതാവ്: സലീന. ഭാര്യ: സലീല. മക്കളില്ല. മൃതദേഹം ഖബറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്​ കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.

റിയാദില്‍ മരണപെട്ട രതീഷ്​ തങ്കപ്പൻ കോവിഡ്​ ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു  റിയാദ്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ ശനിയാഴ്​ച പുലർച്ചെ രണ്ടിന്​ ആണ് മരണപെട്ടത്‌​. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലിക്കോം ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

അച്​ഛന്‍: തങ്കപ്പന്‍. അമ്മ: രമണി. ഭാര്യ: രമ്യ. കുട്ടികള്‍ ഇല്ല .മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫു പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.

 

Advertisment