Advertisment

സൗദിയില്‍ ഇരുപത് ലക്ഷം കോവിഡ് പി സി ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ രോഗബാധിതര്‍ 220,144 പേര്‍ പുതിയ രോഗവാഹകര്‍ 3036, മരണം 42, രോഗമുക്തര്‍ 3211.

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ രോഗമുക്തിനേടിയവരുടെ എണ്ണം മുവായിരത്തിനു മുകളിലാണ്, 42 പേരാണ് മരണമടഞ്ഞത് ഇതോടെ ആകെ മരണസംഖ്യ 2059 ആയി. 3211 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 220,144 ആയി.

Advertisment

publive-image

24 മണിക്കൂറിനിടെ 3211 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 158,050 ആയി. 60,035 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2263 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 199 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ എട്ടു വരെ രാജ്യത്ത് ഇതുവരെ ആകെ 2009,369 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 33,680 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി. കഴിഞ്ഞ മൂന്നു ദിവസത്തെ ടെസ്റ്റുകള്‍ നോക്കിയാല്‍ വലിയ വിത്യാസം രേഖപെടുത്തുന്നു. കഴിഞ്ഞ  മൂന്ന് ദിവസം മുന്‍പ് അറുപതിനായിരത്തിനു മുകളില്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു ഇന്നലെ അത് നാല്പത്തിയൊന്നായിരമായി ചുരുങ്ങി ഇന്നു മുപ്പത്തിമൂന്നായിരത്തിന് മകളില്‍ ആണ് ടെസ്റ്റുകള്‍ നടത്തിയത്.

പുതിയ രോഗികൾ കൂടുതല്‍ റിയാദിലാണ് 288, ജിദ്ദ 243 തായിഫ്187, ഹഫൂഫ് 171,മക്ക 142, ഖമീസ് മുശിയാത് 141, ദമ്മാം 133, മൊബ്രാസ് 122 മദീന 117, തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 136 നഗരങ്ങളില്‍ നിന്നും 3036 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 11,981,313, ,മരണസംഖ്യ, 547,489 , രോഗമുക്തി നേടിയവര്‍ , 6,925,830 ചികിത്സയിലുള്ളവരുടെ എണ്ണം 4,501,145 ആണ്.

publive-image

 

Advertisment