Advertisment

സൗദിയില്‍ ഇന്നു 2779 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു, 42 മരണം രോഗമുക്തിനേടിയവര്‍ 1742.

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ രോഗബാധിതരുടെ എണ്ണം, 2779 പേരാണ് ആകെ രോഗബാധിതരുടെ എണ്ണം 232,259 ആയി.മരണമടഞ്ഞത് 42 ഇതോടെ ആകെ മരണസംഖ്യ 2223 ആയി.

Advertisment

publive-image

24 മണിക്കൂറിനിടെ 1742 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 167,138 ആയി . 62,898 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2245 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 200 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ പന്ത്രണ്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 2,261,431 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 44,429 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

പുതിയ രോഗികൾ കൂടുതല്‍ റിയാദിലാണ് 247, ദമ്മാം 157, ജിദ്ദ 191, ഹഫൂഫ് 164, തായിഫ് 119, മക്ക 157, ഖമീസ് മുഷിയാത് 119 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 130 നഗരങ്ങളില്‍ നിന്നും 3183 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 12,872,605 മരണസംഖ്യ അഞ്ചര ലക്ഷത്തിന് മുകളിലാണ്, 568,314, രോഗമുക്തി നേടിയത് 7,502,178, ചികിത്സയില്‍ ഉള്ളവര്‍ 4,802,163 പേരാണ്.

Advertisment