Advertisment

സൗദിയില്‍ ഇന്ന്‍ 2852 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു, രോഗമുക്തി നേടിയവര്‍ 2706 ഇരുപത് മരണം.

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ രോഗബാധിതരുടെ എണ്ണം, 2852 പേരാണ് ആകെ രോഗബാധിതരുടെ എണ്ണം 235,111 ആയി. മരണമടഞ്ഞത് 20 ഇതോടെ ആകെ മരണസംഖ്യ 2243 ആയി.

Advertisment

publive-image

24 മണിക്കൂറിനിടെ 2706 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 169,849 ആയി . 63,026 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2235 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 200 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ പതിമൂന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 23,27,586 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി ക ഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 66,155 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

പുതിയ രോഗികൾ കൂടുതല്‍ റിയാദിലാണ് 258,  ജിദ്ദ 235,  ഹഫൂഫ് 203, ദമ്മാം 177,  അല്‍ മൊബ്രാസ് 170, അബഹ 123, നജ്റാന്‍ 115, തായിഫ് 131, മക്ക 82, മദീന 70 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 132 നഗരങ്ങളില്‍ നിന്നും 2852 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 13,062,999 മരണസംഖ്യ അഞ്ചര ലക്ഷത്തിന് മുകളിലാണ്, 572,234 , രോഗമുക്തി നേടിയത് 7,611,300 , ചികിത്സയില്‍ ഉള്ളവര്‍ 4,879,465.

publive-image

,

Advertisment