Advertisment

സൗദിയില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ്. ഇന്ന്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന 7718 പുതിയ കേസുകള്‍ 2692 സ്ഥിരീകരിച്ചു, 40 മരണം

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന 2692 ഇന്നു പുതുതായി രോഗം സ്ഥിരീകരിച്ചത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 237,803 ആയി. മരണമടഞ്ഞത് 40 ഇതോടെ ആകെ മരണസംഖ്യ 2283 ആയി.

Advertisment

24 മണിക്കൂറിനിടെ 7718 പേർ സുഖം പ്രാപിച്ചു. കോവിഡ് രോഗമുക്തി റിപ്പോര്‍ട്ട്‌ ചെയ്ത ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 177,560 ആയി .

publive-image

57,960 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2230 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 201 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ പതിന്നാല് വരെ രാജ്യത്ത് ഇതുവരെ ആകെ 23,68,385 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 40,799 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

പുതിയ രോഗികൾ കൂടുതല്‍ ജിദ്ദയിലെ 263, ഹഫൂഫ് 220,റിയാദ് 211, അല്‍ മൊബ്രാസ് 189, അബഹ 141, ദമ്മാം 134, ഹയില്‍ 112, തൈഫ് 97, മക്ക 81, മദീന 75 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 129 നഗരങ്ങളില്‍ നിന്നും 2692 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 13,267,250 മരണസംഖ്യ 576,316 , , രോഗമുക്തി നേടിയത് 7,733,008 ചികിത്സയില്‍ ഉള്ളവര്‍ 4,956,125

,

Advertisment