Advertisment

സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 2533 പേര്‍, പുതിയ കേസുകള്‍ 1357 മരണനിരക്ക് 30, ചികിത്സയിലുള്ളവര്‍ 35,837 പേര്‍.

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1357 പേർ. 2533 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86 ശതമാനമായി ഉയർന്നു. അതേസമയം, 30 കോവിഡ് മരണവും രേഖപ്പെടുത്തി. 153 പേർക്ക് കോവിഡ് പോസറ്റിവ് മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

റിയാദ് 94, ജിദ്ദ 72, ഹഫൂഫ് 64 ബുറൈദ 54, ജിസാന്‍ 52, മദീന 44, തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 126 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 35,837 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 2011 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 278,835 ഉം മരണസംഖ്യ 2917ഉം രോഗമുക്തി നേടിയവർ 240,081 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് രണ്ടു വരെ രാജ്യത്ത് ഇതുവരെ ആകെ 34,23.066 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 33,666 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ,18,056,483, , മരണസംഖ്യ, 689,590,

രോഗമുക്തി നേടിയത് , 11,352,546 ചികിത്സയില്‍ ഉള്ളവര്‍ 6,014,347.

publive-image

Advertisment