Advertisment

സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്ക് 87.53%, ചികിത്സയില്‍ ഉള്ളവര്‍ 33,117 അതിതീവ്രവിഭാഗത്തില്‍ 1821പേര്‍

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1521 പേർ. 1640 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87.53. ശതമാനമായി ഉയർന്നു. അതേസമയം, 34 കോവിഡ് മരണവും രേഖപ്പെടുത്തി. 101 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

മക്ക 88, ദമ്മാം 75, ഹഫൂഫ് 65, മദീന 65, ബുറയിദ 41 തുടങ്ങി 129 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 33,117 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവ,രിൽ 1821 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 291,468 ഉം മരണസംഖ്യ 3233 ഉം രോഗമുക്തി നേടിയവർ 255,118 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പതിനൊന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 39,33,427 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60,228 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു 20,282,424 മരണസംഖ്യ, , 739,790 , രോഗമുക്തി നേടിയത്, 13,207,480 ചികിത്സയില്‍ ഉള്ളവര്‍ 6,335,845 പേര്‍

Advertisment