Advertisment

സൗദിയില്‍ ശുഭപ്രതീക്ഷ രോഗമുക്തി നേടി പുതു ജീവിതത്തിലേക്ക് വന്നവര്‍ 63 ശതമാനത്തിലേറെ ആളുകള്‍ . 24 മണിക്കൂറിനിടെ പുതിയ കേസുകള്‍ 1931 മരണസംഖ്യ 400 കടന്നു മരണപെട്ടവരില്‍ ഭുരിഭാഗം പ്രവാസികള്‍.

author-image
admin
New Update

24 മണിക്കൂറിനുള്ളില്‍  റിയാദില്‍ റിപ്പോര്‍ട്ട്‌ ചെയ്ത കോവിഡ് വാഹകര്‍  789   ഹഫൂഫിലും ,ബുറൈദയിലും കോവിഡ് ബാധിതരുടെ വര്‍ദ്ധനവ്‌, ഇന്നുമാത്രം രോഗമുക്തി നേടിയവര്‍ 2782 പേര്‍

Advertisment

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1931 ഇതോടെ മെയ്‌ 26 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 76,726 ആയി, മരണ നിരക്ക് ഇന്ന്‍ 12 പേരാണ് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ 411 ആയി ഉയര്‍ന്നു, കോവിഡ് ബാധിതരില്‍ 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും മാണ് 11 ശതമാനം കുട്ടികള്‍, 85 ശതമാനം മുതിര്‍ന്നവര്‍ ,4 വയസായവരും ആണ് ഇതില്‍ 55 ശതമാനം പ്രവാസികളും 45 ശതമാനം സ്വദേശികളും കോവിഡ് വാഹകരാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

publive-image

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 2,148 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 48,450 ആണ്, 27,865 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ഇതില്‍ 397 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ ലോകത്താകമാനം കോവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു, (5,611,601) മരണസംഖ്യ മൂന്നര ലക്ഷം അടുക്കുന്നു, 348,330)) ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍ ആണ് പതിനഞ്ചു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. സ്പെയിന്‍, ബ്രിട്ടന്‍ , ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ രണ്ടു ലക്ഷത്തിലധികമാണ് രോഗബാധിതര്‍. ലോകത്താകമാനം അസുഖം ഭേദമായവര്‍ ഇരുപത്തിമൂന്ന് ലക്ഷം കടന്നു

publive-image(2,388,108 )

Advertisment