Advertisment

സൗദിയിലിന്ന് രോഗമുക്തി നേടിയവരും പുതിയ രോഗവാഹകരും നാലായിരത്തിന് മുകളില്‍ മരണനിരക്ക് 52 അതീവ തീവ്രപരിചരണ വിഭാഗത്തില്‍ 2254 പേര്‍ , സ്രവപരിശോധന 19 ലക്ഷം കടന്നു.

author-image
admin
Updated On
New Update

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 60,064 സ്രവ പരിശോധനകള്‍ പ്രതിദിന പരിശോധനയില്‍ എറ്റവും കൂടുതല്‍ പി സി ആര്‍ ടെസ്റ്റുകള്‍ നടത്തി  കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

Advertisment

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയവരുടെയും പുതിയ രോഗവഹകരുടെയും എണ്ണം നാലായിരത്തിലധികം 52പേരാണ് മരണമടഞ്ഞത് ഇതോടെ ആകെ മരണസംഖ്യ 1968 ആയി. 4207 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്ന് 213,716 ആയി.

publive-image

24 മണിക്കൂറിനിടെ 4398 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 149,634 ആയി. 62,114 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2254 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 198 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത് . ജൂലായ്‌ ആറുവരെ രാജ്യത്ത് ഇതുവരെ ആകെ 1,934,391 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 60.064 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

പുതിയ രോഗികൾ കൂടുതല്‍ ഖത്തീഫിലാണ് 437, ഖമിസ് മുശിയാത് 364, റിയാദ് 330, ദമ്മാം 293, തൈഫ് 279,ഹഫൂ 133, തബൂക് 101, തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 137 നഗരങ്ങളില്‍ നിന്നും 4207 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 11,593,729, മരണസംഖ്യ, 537,536 രോഗമുക്തി നേടിയവര്‍ 6,557,736, ചികിത്സയിലുള്ളവരുടെ എണ്ണം 4,498,457 ആണ്

Advertisment