Advertisment

സംസ്ഥാനത്ത് 6316 പേര്‍ക്ക് കൂടി കൊവിഡ്; 5539 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഇന്ന് സ്ഥിരീകരിച്ചത് 28 മരണം; 5924 പേര്‍ക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 56993 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ശതമാനം

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് 6316 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5539 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 634 പേരുടെ ഉറവിടം വ്യക്തമല്ല. 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

ഇന്ന് 28 മരണം സ്ഥിരീകരിച്ചു. 5924 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 56993 സാമ്പിളുകള്‍ പരിശോധിച്ചു. 61455 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Advertisment