Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 80000 കടന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2436 പേര്‍ക്ക്; 139 മരണവും

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 2436 പുതിയ കേസുകളും 139 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 80229 ആയും മരണസംഖ്യ 2849 ആയും വര്‍ധിച്ചു.

മുംബൈയില്‍ ഇന്ന് 1149 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 46080 ആയി. 1519 പേരാണ് കൊവിഡ് ബാധിച്ച് മുംബൈയില്‍ മാത്രം മരിച്ചത്. ഇതില്‍ 54 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്.

അതേസമയം, മഹാരാഷ്ട്രയില്‍ ഇന്ന് 1475 പേര്‍ രോഗമുക്തി നേടി. 35156 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 42224 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment