Advertisment

കോവിഡ് 19 നെ പ്രതിരോധിക്കുന്ന വാക്സിനുകളിൽ നിന്നും പ്രതിരോധ ശേഷി ലഭിക്കാൻ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും എടുക്കും; വാക്സിൻ എടുക്കുന്നവർ കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നും പാലിക്കണമെന്ന് പ്രമുഖ മെഡിക്കൽ ഓഫീസർ

New Update

ലണ്ടൻ: കോവിഡ് 19നെ പ്രതിരോധിക്കുന്ന വാക്സിനുകളിൽ നിന്നും പ്രതിരോധശേഷി ലഭിക്കാൻ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും എടുക്കുമെന്നതിനാൽ വാക്സിൻ എടുക്കുന്നവർ കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നും പാലിക്കണമെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മെഡിക്കൽ ഓഫീസർ.

Advertisment

publive-image

പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകളിൽ നിന്നും വൈറസ് മറ്റുള്ളവരിലേക്ക് പകരില്ലെന്ന് വ്യക്തമാക്കുന്നതിന് ഇതുവരെ തെളിവുകളെന്നും ഇല്ലെന്നും ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ വാൻ‑ടാം മുന്നറിയിപ്പ് നൽകി.

“ഒരാൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, എല്ലാവരും ദേശീയ നിയന്ത്രണങ്ങളും പൊതുജനാരോഗ്യ ഉപദേശങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ വാക്സിനുകളുടെ എടുത്തവരിൽ നിന്നുള്ള വൈറസിന്റെ പ്രസരണം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല” പ്രൊഫ. വാൻ‑താം പറഞ്ഞു.

അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള യുകെയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകുക എന്ന ഉദ്ദേശത്തിൽ കൂടുതൽ വാക്സിനേഷൻ സൈറ്റുകൾ ആരംഭിച്ചിട്ടുണ്ട്.

പ്രായവും തൊഴിലും ഉൾപ്പെടെയുള്ള മുൻഘടനാ മാനദണ്ഡങ്ങൾ പരിഗണിച്ചു തന്നെയാണ് വാക്സിനേഷൻ പട്ടിക തയാറാക്കിയിട്ടുള്ളത്. കൂടുതൽ വാക്സിനേഷൻ സൈറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിക്കുമെന്നും പ്രൊഫ. വാൻ‑താം പറഞ്ഞു.

covid vaccine covid vaccination
Advertisment