Advertisment

മാതൃകവചം: ആലപ്പുഴ ജില്ലയിലെ ഗർഭിണികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ജൂലൈ 19 മുതൽ. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇവയൊക്കെ

New Update

publive-image

Advertisment

ആലപ്പുഴ: ഗർഭിണികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ജൂലൈ 19 മുതൽ തുടങ്ങുന്നു. വാക്സിൻ ലഭിക്കുന്നതിനായി ഗർഭിണികൾ വ്യക്തിഗത വിവരങ്ങൾ അടുത്തുള്ള ആരോഗ്യപ്രവർത്തകർക്ക് നല്കുക. പ്രതീക്ഷിക്കുന്ന പ്രസവത്തീയതി പരിഗണിച്ച്, മുൻഗണനയനുസരിച്ച് വാക്സിൻ എടുക്കേണ്ട കേന്ദ്രവും തീയതിയും സമയവും ആരോഗ്യപ്രവർത്തകർ മുൻകൂർ അറിയിക്കും. നിർദ്ദിഷ്ട കേന്ദ്രത്തിൽ കൃത്യസമയത്തെത്തി വാക്സിൻ സ്വീകരിക്കുക.

ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലുള്ളവർക്ക് ആലപ്പുഴ മെഡിക്കൽ കോളേജ്.

അമ്പലപ്പുഴ ബ്ലോക്ക്, ആലപ്പുഴ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവർക്ക്

വനിതാ ശിശു ആശുപത്രി ആലപ്പുഴ.

തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളിൽ ഉള്ളവർക്ക് തുറവൂർ താലൂക്ക് ആശുപത്രി.

കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകൾ, ചേർത്തല മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവർക്ക് ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രി.

ഹരിപ്പാട് ബ്ലോക്ക്, ഹരിപ്പാട് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവർക്ക് ഹരിപ്പാട് താലൂക്കാസ്ഥാന ആശുപത്രി.

മുതുകുളം ബ്ലോക്ക്, കായംകുളം മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവർക്ക്

കായംകുളം താലൂക്ക് ആശുപത്രി.

മാവേലിക്കര മുൻസിപ്പാലിറ്റി, ഭരണിക്കാവ് ബ്ലോക്ക്, മാവേലിക്കര ബ്ലോക്ക് എന്നിവിടങ്ങളിലുള്ളവർക്ക് മാവേലിക്കര ജില്ലാ ആശുപത്രി.

ചെങ്ങന്നൂർ ബ്ലോക്ക്, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവർക്ക് ചെങ്ങന്നൂർ ജില്ലാ ആശുപത്രി

എന്നിങ്ങനെയാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

-ഉമേഷ്‌ ആലപ്പുഴ

alappuzha news
Advertisment