Advertisment

18-44 പ്രായക്കാർക്ക് കോവിഡ് വാക്‌സിനേഷന്‍ ചെയ്യേണ്ടതിങ്ങനെ…

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സംസ്ഥാനത്തെ 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് http://www.cowin.gov.in എന്ന വൈബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കോവിന്‍ വൈബ്‌സൈറ്റില്‍ കയറിയ ശേഷം Register/Sign in yourself എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഒ.ടി.പി നമ്പര്‍ ലഭിക്കുന്നതിന് ഫോണ്‍ നമ്പര്‍ നല്‍കുക. ശേഷം നല്‍കിയ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നല്‍കുക.

തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ ഐ.ഡി പ്രൂഫ്, ഐ.ഡി പ്രൂഫ് നമ്പര്‍, പേര്, ജെന്‍ഡര്‍, ജനനവര്‍ഷം എന്നീ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.

ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പെന്‍ഷന്‍ പാസ്ബുക്ക്, എന്‍.പി.ആര്‍ സ്മാര്‍ട്ട് കാര്‍ഡ്, വോട്ടര്‍ ഐ.ഡി എന്നീ ഐ.ഡി പ്രൂഫുകള്‍ രജിസ്‌ട്രേഷനായി ഉപയോഗിക്കാം.

അസുഖബാധിതരായവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന ലഭിക്കുന്നതിന് https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം ഒ.ടി.പി ലഭിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ നല്‍കുക.

ഒ.ടി.പി നല്‍കി കഴിയുമ്പോള്‍ വരുന്ന പേജില്‍ ജില്ല, യോഗ്യതാ വിഭാഗം, പേര്, ലിംഗം, ജനനവര്‍ഷം, പ്രായവിഭാഗം, വാക്‌സിനേഷന് തിരഞ്ഞെടുക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ നല്‍കണം.

അതോടൊപ്പം മുന്‍ഗണന ലഭിക്കുന്നതിനുള്ള രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്(ഒരു എം.ബിയില്‍ താഴെയുള്ള പി.ഡി.എഫ്/ജെ.പെഗ് ഫയല്‍), കൊവിന്‍ റഫറന്‍സ് നമ്പര്‍ എന്നിവ കൂടി നല്‍കണം. തുടര്‍ന്ന് സബ്മിറ്റ് ചെയ്യുക.

നല്‍കിയ രേഖകള്‍ ജില്ലാതലത്തില്‍ പരിശോധിക്കും. ഇതില്‍ അര്‍ഹരായവരെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വാക്‌സി നേഷന്‍ കേന്ദ്രം, ദിവസം, സമയം എന്നിവ ഉൾപ്പെട്ട അപ്പോയ്ന്‍മെന്റ് എസ്.എം.എസായി ലഭിക്കും. മുന്‍ഗണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടികയും സര്‍ട്ടിഫിക്കറ്റ് മാതൃകയും ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വാക്‌സിനേഷന്‍ ദിവസം ഏതെങ്കിലും ഐ.ഡി പ്രൂഫ് കയ്യില്‍ കരുതണം. മുന്‍ഗണന ലഭിച്ച് വാസ്‌കിന്‍ സ്വീകരിക്കാനെത്തുന്നവര്‍ മൊബൈലില്‍ ലഭിച്ച അപ്പോയ്ന്‍മെന്റ് എസ്.എം.എസ്, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവയും കയ്യില്‍ കരുതണം. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞവര്‍ക്ക് കൊവിന്‍ സൈറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്

palakkad news
Advertisment