Advertisment

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; തിരുവനന്തപുരത്ത് ബാക്കിയുള്ളത് 25,000പേര്‍ക്കുള്ളത് മാത്രം, ക്യാമ്പുകള്‍ മുടങ്ങുമെന്ന് ആശങ്ക

New Update

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000പേര്‍ക്കുള്ള വാക്‌സിന്‍ മാത്രം. മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന് ആരോഗ്യ വകുപ്പിന് ആശങ്ക.

Advertisment

publive-image

നാളെമുതല്‍ വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കാനിരിക്കെയാണ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കി വരുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്ത് വാക്‌സിന് ക്ഷാമമില്ലെന്നും, ഉത്പാദനത്തിന് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

നാളെമുതല്‍ നാലുദിവസം രാജ്യത്ത് വാക്‌സിന്‍  ഉത്സവ് ആയി ആചരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തും വാക്‌സിന്‍ ക്ഷാമമുണ്ടെന്ന വിവരം പുറത്തുവരുന്നത്.

covid vaccine
Advertisment