Advertisment

വികസനത്തിലിരിക്കുന്ന കോവിഡ് വാക്‌സീനുകളെ വൈറസിന്റെ ജനിതക വ്യതിയാനം ബാധിക്കില്ല; പഠനം

New Update

കോവിഡിനെതിരെ ഫലപ്രദവും സുരക്ഷിതവുമായി ഒരു വാക്‌സീനിലേക്ക് ഓരോ ചുവടും അടുക്കുകയാണ് ലോകം. നിരന്തരം വ്യതിയാനം സംഭവിക്കുന്ന വൈറസിന് നിലവില്‍ വികസനത്തിലിരിക്കുന്ന വാക്‌സീന്‍ മതിയാകുമോ എന്ന സംശയമാണ് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നത്.

Advertisment

publive-image

എന്നാല്‍ അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്നും വികസനത്തിലിരിക്കുന്ന കോവിഡ് വാക്‌സീനുകളെ വൈറസിന്റെ ജനിതക വ്യതിയാനം ബാധിക്കില്ലെന്നും ഓസ്‌ട്രേലിയയില്‍ നടത്തിയ പഠനം സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയയിലെ ദേശീയ ശാസ്ത്ര ഏജന്‍സിയായ കോമണ്‍വെല്‍ത്ത് സയന്റിഫിക്ക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ജനിത വ്യതിയാനം വാക്‌സീന്‍ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നതിനെ സംബന്ധിച്ച് തെളിവുകളൊന്നും ഏജന്‍സി നടത്തിയ പഠനത്തില്‍ ലഭിച്ചില്ല. ഒരു തരം കീരികളില്‍ നടത്തിയ ഗവേഷണമാണ് ഇത് തെളിയിച്ചത്. എന്‍പിജെ വാക്‌സീന്‍സ് എന്ന ജേണലിലാണ് ഗവേഷണ പഠന ഫലം പ്രസിദ്ധീകരിച്ചത്.

ലോകത്ത് ഇന്ന് വികസനത്തിലിരിക്കുന്ന വാക്‌സീനുകള്‍ മാതൃകയാക്കിയിരിക്കുന്നത് വൈറസിന്റെ യഥാര്‍ത്ഥ ഡി-വകഭേദത്തെയാണ്. എന്നാല്‍ വൈറസിന് പിന്നീട് പരിവര്‍ത്തനം സംഭവിച്ചത് മൂലം ഇന്ന് ലോകമെമ്പാടും പടരുന്നത് ജി-വകഭേദമാണ്.

D614G വകഭേദമാണ് ഇന്ന് പ്രബലമെങ്കിലും അവയ്‌ക്കെതിരെയും വാക്‌സീനുകള്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ ഉറപ്പിക്കുന്നു. ഇന്‍ഫ്‌ളുവന്‍സ വാക്‌സീന്‍ പോലെ ഓരോ സീസണിലേക്കും പ്രത്യേകം വാക്‌സീനുകള്‍ കോവിഡിന് വേണ്ടി വരില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

covid vaccine
Advertisment