Advertisment

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി മൂന്ന് ദിവസത്തിനുള്ളില്‍  56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രം

New Update

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി മൂന്ന് ദിവസത്തിനുള്ളില്‍  56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Advertisment

publive-image

ഇതുവരെ നല്‍കിയ 27.28 കോടി വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേയാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ അനുവദിക്കുന്നത്.

 

covid vaccine
Advertisment