Advertisment

സെക്കന്റില്‍ 70 0ഡോസ്, മിനിറ്റില്‍ 42,000 ഡോസ്; പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഉച്ചവരെ കോവിഡ് വാക്‌സിന്‍ എടുത്തത് ഒരു കോടിയലധികം പേര്‍

New Update

ന്യൂഡല്‍ഹി: മോദിയുടെ ജന്മദിനമായ സെപറ്റംബര്‍ 17ന് രാജ്യത്തൊട്ടാകെ രണ്ടു കോടിപേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു മിനിറ്റില്‍ 42,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആര്‍എസ് ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

ഉച്ചയോടെ വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു കോടി പിന്നിട്ടതായാണ് കണക്കുകള്‍. ഇന്ന് രണ്ടരക്കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍.

മോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്നാഴ്ച നീളുന്ന വാക്‌സിന്‍ പ്രചാരണമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വാക്‌സീന്‍ എടുക്കാത്തവരെ വാര്‍ഡുതലത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധപ്രവര്‍ത്തകരെയാണു ദേശീയതലത്തില്‍ ബിജെപി രംഗത്തിറക്കിയിട്ടുള്ളത്.

ഡോക്ടേഴ്‌സ്‌ഡേ ദിവസം 87 ലക്ഷം പേര്‍ക്കും പിന്നീട് ഒരുകോടി പേര്‍ക്കുമാണ് ഇതിനുമുന്‍പ് ഒറ്റദിവസം കൂടുതല്‍ വാക്‌സീന്‍ നല്‍കിയത്.

covid vaccine
Advertisment