Advertisment

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിന് സജ്ജമാകുന്നു... ആദ്യ വാക്സിന് പരമാവധി വില 730 രൂപ... ആദ്യം വാക്സിൻ നൽകുക മുൻ​ഗണനാക്രമം അനുസരിച്ച് 30 കോടി പേർക്ക്

New Update

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിന് സജ്ജമാകുന്നു. ആദ്യ വാക്സിന് പരമവവധി വില 730 രൂപയായിരിക്കും. ആദ്യം വാക്സിൻ നൽകുക മുൻ​ഗണനാക്രമം അനുസരിച്ച് 30 കോടി പേർക്കായിരിക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Advertisment

publive-image

ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകേണ്ടവരുടെ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. വാക്സിൻ വിതരണത്തിന് സംസ്ഥാനങ്ങളിൽ നേതൃത്വം നൽകാൻ ത്രിതല സംവിധാനമാകും ഉപയോ​ഗിക്കുക. രാഷ്ട്രീയ പാർട്ടി നേതൃത്വത്തെ കൂടി ഉൾപ്പെടുത്തി സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിലാണ് വാക്സിൻ വിതരണത്തിനുള്ള ത്രിതല സംവിധാനം. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

കൊവിഡ് വാക്സിൻ ആഴ്ചകൾക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സർവകക്ഷി യോ​ഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോ​ഗ്യപ്രവർത്തകർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ, വിവിധ രോ​ഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവർക്കായിരിക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കുക.

Advertisment