Advertisment

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രോഗ്രാമിന് ബ്രിട്ടനിൽ തുടക്കമാകുന്നു… ഇന്ത്യയിൽ ഈ മാസം അവസാനമോ ജനുവരി ആദ്യമോ വാക്‌സിന് അപ്പ്രൂവൽ ലഭിക്കും !

New Update

publive-image

Advertisment

യുകെയിൽ മൂന്നുഘട്ട ട്രയലിനിശേഷം ആപ്പ്രൂവ് ലഭിക്കുന്ന ലോകത്തെ ആദ്യ കോവിഡ് വാക്‌സിനാണ് ഫൈസർ കൊറോണവൈറസ് വാക്സിൻ (Pfizer-corona virus-vaccine).

ലോകത്തിപ്പോൾ ആകെ 212 വാക്‌സിനുകൾ പരീക്ഷ ണഘട്ടത്തിലാണ്. ചൈന ആദ്യഘട്ട ട്രയലിനുമുമ്പു തന്നെ 4 വാക്സിനുകൾക്കും റഷ്യ മൂന്നാം ഘട്ട ട്രയലി നുമുൻപായി 2 വാക്സിനുകൾക്കും അപ്പ്രൂവൽ നൽകി യിട്ടുണ്ട്. ആ രാജ്യങ്ങളിൽ ആളുകൾക്ക് വാക്സിനേഷൻ നടന്നുവരുകയുമാണ്.

ഫൈസർ വാക്സിന്‍ മൂന്നുഘട്ട ട്രയൽ പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും അതിൽ 95 % റിസൾട്ട് വിജയകരമാകുകയും ചെയ്ത സാഹചര്യത്തിലാണ് യുകെയിലെ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി അപ്പ്രൂവൽ നൽകിയത്.

യുകെയിൽ 50 സെന്ററുകൾ വഴി എന്‍എച്ച്എസ് ആണ് വാക്സിനേഷൻ നടത്തുന്നത്. ഒരു വ്യക്തിക്ക് 21 ദിവസത്തിനുള്ളിൽ രണ്ടുതവണ വാക്സിൻ കുത്തിവയ്ക്കും. രണ്ടാമത്തേത് ബൂസ്റ്ററാണ്.

ഓൾഡ് ഏജ് ഹോമിലെ ആളുകൾക്കും സ്റ്റാഫിനും ആരോഗ്യപ്രവർത്തകർക്കും ആദ്യഘട്ട ത്തിലും 80 വയസ്സിനുമുകളിലുള്ളവർക്ക് രണ്ടാം ഘട്ടത്തിലും വാക്സിൻ നൽകപ്പെടും.

വാക്സിൻ പായ്ക്ക് ചെയ്യുമ്പോൾ മുതൽ വാക്സിനേഷൻ വരെയുള്ള കാലാവധിയിൽ അത് മൈനസ് 70 ഡിഗ്രി താപനിലയിലാണ് സൂക്ഷിക്കേണ്ടത്. അതുകൊണ്ടു തന്നെ ഫൈസർ കൊറോണവൈറസ് വാക്സിൻ ഇന്ത്യയിൽ കൊണ്ടുവരുക വലിയ വെല്ലുവിളിയാണ്.

publive-image

ഇന്ത്യയിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യ വാരമോ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഷീൽഡ്‌ വാക്സിന് എമർജൻസി അപ്പ്രൂവൽ ലഭിക്കുമെന്ന് എഐഐഎംഎസ് ഡയറക്ടർ രൺദീപ് ഗുലേറിയ അറിയിച്ചു.

ഇന്ത്യയിൽ ഇപ്പോൾ 6 വാക്സിനുകളുടെ ട്രയലുകൾ നടന്നുവരുകയാണ്. ഇതിൽ സിറം ഇൻസ്റ്റിട്യൂട്ട് നിർമ്മിക്കുന്ന ഓക്സ്ഫോർഡ് വാക്സിനും ഭാരത് ബയോടെക്ക് കമ്പനിയുടെ വാക്സിനും മൂന്നാമത്തെ ഫൈനൽ സ്റ്റേജ് ട്രയൽ നടന്നുവരുകയാണ്. മറ്റുള്ളവ മാർച്ചിനുശേഷം അപ്പ്രൂവലിനെത്തും എന്നാണ് കരുതുന്നത്.

publive-image

സിറം ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐഐ) ഉടൻതന്നെ ഓക്സ്ഫോഡ് വാക്‌സിനായുള്ള അപ്പ്രൂവൽ അപേക്ഷ ഡ്രഗ്‌സ് കൺട്രോൾ അതോറിറ്റിക്ക് സമർപ്പിക്കുന്നതാണ്. ഭാരത് ബയോട്ടെക്കും ഈ മാസം തന്നെ അപ്പ്രൂവൽ അപേക്ഷ നൽകുമെന്ന് കരുതുന്നു.

ഇതുവരെ ഇന്ത്യയിൽ 80000 ആളുകളിൽ വാക്സിൻ ട്രയൽ നടത്തിയത് സുരക്ഷിതമാണെന്ന് തെളിഞ്ഞി രിക്കുന്നു എന്നാണു എഐഐഎംഎസ് ഡയറക്ടർ സാക്ഷ്യപ്പെടുത്തുന്നത്.

 

covid vaccine
Advertisment