Advertisment

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി കൊവിഡ്-19 വാക്സിനേഷൻ ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നു; പീഡിയാട്രിക് കോവിഡ് വാക്സിൻ ശുപാർശ ചെയ്ത് സിഡിസി

New Update

ന്യൂഡൽഹി: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി കൊവിഡ്-19 വാക്സിനേഷൻ ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നു. യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ചൊവ്വാഴ്ച്ച പീഡിയാട്രിക് കോവിഡ് വാക്സിൻ ശുപാർശ ചെയ്തു.

Advertisment

publive-image

വാക്‌സിന്റെ പ്രയോജനങ്ങൾ അപകടസാധ്യതകളേക്കാൾ കൂടുതലാണെന്ന് പറഞ്ഞ് സിഡിസിയുടെ ഉപദേശകരുടെ ഒരു പാനൽ ഈ നീക്കത്തെ ഏകകണ്ഠമായി പിന്തുണച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്.

യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ചെറിയ കുട്ടികൾക്കുള്ള ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ അംഗീകരിച്ചിരുന്നു. 12 വയസും അതിൽ കൂടുതലുമുള്ളവർക്ക് നൽകിയ ഷോട്ട് 30 മൈക്രോഗ്രാം ആണെങ്കിലും ചെറിയ കുട്ടികളിൽ 10 മൈക്രോഗ്രാം ഡോസ് എഫ്ഡിഎ അംഗീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

covid vaccine
Advertisment