Advertisment

ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്‌സിന്‍ സ്വീകരിക്കാം; നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല

New Update

ഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കി.  ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Advertisment

publive-image

''ദിവസത്തില്‍ ഏതു നേരത്തും സൗകര്യം അനുസരിച്ചു ജനങ്ങള്‍ക്കു വാക്‌സിനെടുക്കാം. ജനങ്ങളുടെ ആരോഗ്യത്തെയും സമയത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്ല ബോധ്യമുണ്ട്'' - ഹര്‍ഷ വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു.

വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല. വാക്‌സിനേഷന്‍ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാന്‍ സൗകര്യമൊരുക്കണം. വാക്‌സിനേഷനു വേഗം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും.

 

covid vaccine
Advertisment