Advertisment

രാജ്യത്ത് 45നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ ഗുരുതര രോഗമുള്ള ഏറ്റവുമധികം ആളുകളുള്ളത് കേരളത്തില്‍; രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന് 20 കോടി പേര്‍ യോഗ്യര്‍

New Update

ഡല്‍ഹി: രാജ്യത്ത് 45നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ ഒന്നോ, അതിലധികമോ ഗുരുതര രോഗമുള്ള ഏറ്റവുമധികം ആളുകളുള്ളത് കേരളത്തിലാണെന്ന് സര്‍വെ. ജന സംഖ്യാനുപാതത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ ലോങ്ഗിറ്റിയൂഡിനല്‍ ഏജിങ് സ്റ്റഡിയിലാണ് ഈ കണക്കുള്ളത്.

Advertisment

publive-image

45- 59 വയസിനിടെയുള്ള കേരളത്തിലെ 59 ശതമാനം പേര്‍ക്ക് വിട്ടുമാറാത്ത ഗുരുതര രോഗബാധയുണ്ട്. ഇക്കാര്യത്തില്‍ ജമ്മു കശ്മീര്‍ രണ്ടാമതും (50.9), ലക്ഷദീപ് (49.9), ചണ്ഡീഗഡ് (49) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണെന്നും സര്‍വേ പറയുന്നു.

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്നത് 20 കോടിയിലധികം ആളുകള്‍. ഇതില്‍തന്നെ ഏഴ് കോടി ആളുകള്‍ 45 മുതല്‍ 55 വയസിനിടെ പ്രായമുള്ളവരാണ്. 13.7 കോടിപ്പേര്‍ 60 വയസിനു മുകളിലുള്ളവരും.

60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസുവരെയുള്ള മറ്റ് അസുഖങ്ങള്‍ ബാധിച്ചവര്‍ക്കുമുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചത് മാര്‍ച്ച് ഒന്നിനാണ്. അതിനു മുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കും മാത്രമാണ് വാക്‌സിന്‍ നല്‍കിയിരുന്നത്.

2011ലെ സെന്‍സസ് പ്രകാരം 2021ല്‍ ഇന്ത്യയില്‍ 60 വയസിനു മുകളിലുള്ളവരുടെ എണ്ണം 13.7 കോടി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ 13.7 കോടിയില്‍ 9.5 ശതമാനം പുരുഷന്‍മാരും 10.7 ശതമാനം സ്ത്രീകളുമാണുള്ളത്. ഇതാകട്ടെ 2021ല്‍ ഉണ്ടായേക്കാവുന്ന ആകെ ജനസംഖ്യയുടെ 10 ശതമാനത്തിനടുത്ത് വരും.

അതുപോലെതന്നെ 45 മുതല്‍ 59 വയസുവരെയുള്ളവരുടെ എണ്ണം 2021ല്‍ 20.7 കോടി കണക്കാക്കുന്നു. എന്തെങ്കിലും ഗുരുതര രോഗങ്ങളുള്ള, ഈ ഗ്രൂപ്പില്‍ പെടുന്നവരും ഈ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

covid 19 covid vaccine
Advertisment