Advertisment

ഇന്ത്യ ശ്രീലങ്കയിലേക്ക് സൗജന്യമായി മരുന്ന് അയച്ചിട്ടുണ്ട്. രാഷ്ട്രപതി രാജപക്‌സെ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ‘നന്ദി മോദി ജി’എന്നായിരുന്നു രാജപക്‌സെയുടെ വാക്കുകള്‍; വാക്‌സിന്‍ നിര്‍മ്മാണ ശേഷിയില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെ: അഭിനന്ദനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍  

New Update

ന്യൂയോര്‍ക്ക് : കൊറോണ വാക്‌സിനേഷന്‍ നിര്‍മ്മാണത്തിലും വിതരണത്തിലും ഇന്ത്യയെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ആഗോള വാക്‌സിനേഷന്‍ പ്രചാരണത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗുട്ടാറസ് അഭിനന്ദിച്ചു. ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മാണ ശേഷിയെയും യുഎന്‍ മേധാവി പ്രശംസിച്ചു. ലോകത്ത് ഏറ്റവും വലിയ സേവനമാണ് ഇന്ത്യ ചെയ്യുന്നതെന്നും ഗുട്ടാറസ് പ്രശംസിച്ചു.

Advertisment

publive-image

മാധ്യമപ്രവര്‍ത്തകരോട് ആയിരുന്നു യുഎന്‍ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. , ‘തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകള്‍ ഇന്ത്യയില്‍ വളരെ വലിയ തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. . ആഗോള വാക്‌സിനേഷന്‍ പ്രചാരണം വിജയകരമാക്കാന്‍ ആവശ്യമായ എല്ലാവിധ പങ്കും ഇന്ത്യ വഹിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. ‘

ഇന്ത്യ ശ്രീലങ്കയിലേക്ക് സൗജന്യമായി മരുന്ന് അയച്ചിട്ടുണ്ട്. രാഷ്ട്രപതി രാജപക്‌സെ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ‘നന്ദി മോദി ജി’എന്നായിരുന്നു രാജപക്‌സെയുടെ വാക്കുകളെന്നും ഗുട്ടാറസ് ചൂണ്ടിക്കാട്ടി. ‘ഇന്ത്യയുടെ ഉല്‍പാദന ശേഷി ഇന്ന് ലോകത്തിന് ഏറ്റവും വലിയതാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയുടെ ഈ സേവനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ‘

ഇന്ത്യ 6 ദിവസത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി, യുഎസ്എ 10 ദിവസവും യുഎഇ ഒരു മാസവും എടുത്തു.5 ദശലക്ഷത്തിലധികം ഡോസ് കൊറോണ വാക്‌സിന്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയിരുന്നു.

 

covid vaccine india
Advertisment