Advertisment

17 രാജ്യങ്ങള്‍ക്ക്‌ ‌56 ലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സീന്‍ ഇന്ത്യ നല്‍കി; ഒരു കോടി ഡോസുകള്‍ കൂടി അയക്കാനുളള അനുമതി ലഭിച്ചതായി അനുരാഗ് ശ്രീവാസ്തവ 

New Update

ഡല്‍ഹി: പതിനേഴ് രാജ്യങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്‌സീന്‍ കയറ്റി അയച്ചു. പശ്ചിമാഫ്രിക്കയും ബ്രസീലും അടക്കമുളള കിഴക്കന്‍ അമേരിക്കയില്‍ വരെ ഇന്ത്യയുടെ വാക്സീനെത്തി. പതിനേഴ് രാജ്യങ്ങള്‍ക്കായി ഇതുവരെ 56 ലക്ഷം ഡോസുകളാണ് ഇന്ത്യ നല്‍കിയത്. ഒരു കോടി ഡോസുകള്‍ കൂടി അയക്കാനുളള അനുമതി ലഭിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

Advertisment

publive-image

'ഭൂട്ടാന്‍, മാലിദ്വീപ്,ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, മൗറിഷ്യസ്, സെയ്ഷല്‍സ്, ശ്രീലങ്ക, യു.എ.ഇ, ബ്രസീല്‍, മൊറോക്കോ, ബഹ്റൈന്‍, ഒമാന്‍, ഈജിപ്ത്, അല്‍ജീരിയ, കുവൈറ്റ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ത്യ കോവിഡ് വാക്സീന്‍ സൗജന്യമായി നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ കരീബിയല്‍ ദ്വീപുകള്‍ക്ക് അഞ്ച് ലക്ഷം ഡോസ് വാക്സീന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും വിദേശകാര്യ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. സൗദി, കാനഡ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ വാക്സീന്‍ വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

അതേസമയം ഒരു കോടി കോവിഡ് വാക്സീന്‍ ഡോസുകള്‍ ആഫ്രിക്കന്‍ വന്‍കരയിലേക്കും പത്തുലക്ഷം ഡോസുകള്‍ യു.എന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും് ഉടനടി നല്‍കുമെന്നും വിദേശകാര്യമന്ത്രാലം അറിയിച്ചു.

ബ്രസീല്‍, മൊറോക്കോ, ബംഗ്ലാദേശ് അടക്കമുളള രാജ്യങ്ങള്‍ സിറം ഉള്‍പ്പടെയുളള ഇന്ത്യയിലെ വാക്സീന്‍ നിര്‍മാതാക്കളുമായി കരാറിലെത്തിയിട്ടുണ്ട്. ആവശ്യത്തിന് വാക്സീന്‍ ഡോസുകള്‍ രാജ്യത്തുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

covid vaccine india
Advertisment