Advertisment

കോവിഡിനെതിരായ വാക്സീൻ അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; വാക്സീൻ എത്തുക ഒന്നിലധികം ഇടങ്ങളിൽ നിന്ന് ?

New Update

ഡൽഹി: കോവിഡിനെതിരായ വാക്സീൻ അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ. ഒരുപക്ഷേ ഒന്നിലധികം ഇടങ്ങളിൽ നിന്നാകാം വാക്സീൻ എത്തുക.

Advertisment

publive-image

രാജ്യത്ത് എങ്ങനെയാണ് വാക്സീൻ വിതരണം നടപ്പിലാക്കേണ്ടതെന്നു കണ്ടെത്തുന്നതിനായി വിദഗ്ധർ പദ്ധതികൾ തയാറാക്കുകയാണെന്നു മന്ത്രിമാരുടെ ചർച്ചയ്ക്കിടെ ഹർഷവർധൻ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ കോവിഡ് വാക്സീൻ പരീക്ഷണങ്ങൾ അഡ്വാൻസ്ഡ് സ്റ്റേജിലാണ്.

400-500 ദശലക്ഷം കോവിഡ്-19 വാക്സീൻ ഡോസുകൾ സ്വീകരിക്കാനും ഉപയോഗിക്കാനും കേന്ദ്രം പദ്ധതിയിട്ടിരുന്നു. 2021 ജൂലൈയിൽ 1.3 ബില്യൺ ജനസംഖ്യയിൽ 20-25 കോടി ആളുകൾക്ക് ആദ്യ ഷോട്ട് ലഭിക്കും.

ഇന്ത്യയിൽ മൂന്നു വാക്സീനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. ഇവ ഇന്ത്യയ്ക്കു പുറത്തുനടത്തിയ പരീക്ഷണങ്ങളിൽ സുരക്ഷിതവും ഇമ്യൂണോജെനിക്കും ഫലവത്തുമാണെന്നു തെളിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരിൽ വാക്സീൻ എത്രമാത്രം സുരക്ഷിതമാണെന്നു കണ്ടെത്തുന്നതിനായി പഠനം നടത്തേണ്ടതുണ്ടെന്നും ഹർഷ് വർധൻ പറയുന്നു.

covid vaccine india
Advertisment