Advertisment

ഇന്ത്യയിലെ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സീനേഷനോട് കൂടുതല്‍ താല്‍പര്യം, മറ്റ് രാജ്യങ്ങളിലുള്ള ഗര്‍ഭിണികളില്‍ നിന്ന് ഇത്രയും വലിയ പ്രതികരണം ലഭിക്കുന്നില്ലെന്ന് ഗവേഷകര്‍

New Update

ഡല്‍ഹി: കോവിഡ് വാക്‌സീന്‍ എടുക്കാന്‍ രാജ്യത്തെ ഗര്‍ഭിണികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നെന്ന് ഗവേഷകര്‍. അതേസമയം മറ്റ് രാജ്യങ്ങളിലുള്ള ഗര്‍ഭിണികളില്‍ നിന്ന് ഇത്രയും വലിയ പ്രതികരണം ലഭിക്കന്നില്ലെന്നും ഹാര്‍വാഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്‌ളിക് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നു.

Advertisment

publive-image

ഇന്ത്യയിലെയും ഫിലിപ്പിയന്‍സിലെയും ഗര്‍ഭിണികളില്‍ 60 ശതമാനം പേരും വാക്‌സീന്‍ സ്വീകരിച്ചു. റഷ്യയിലും അമേരിക്കയിലും ഇത് 45 ശതമാനത്തില്‍ താഴെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണനിരക്കും ഉള്ള രാജ്യങ്ങളിലൊന്നാണ് അമേരിക്ക.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളത്. സംസ്ഥാനത്തെ അവസ്ഥ വളരെ മോശമാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.

24 മണിക്കൂറിനിടെ 116 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 9,855. ഒക്ടോബര്‍ 18 ന് 10,259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷം മഹാരാഷ്ട്രയില്‍ ഉണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന വര്‍ധനയാണിത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 2,765 പേര്‍ക്കും പഞ്ചാബില്‍ 772 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

covid 19 covid vaccine
Advertisment