Advertisment

കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന് മന്ത്രി കെ കെ ശൈലജ

New Update

കണ്ണൂർ: കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വാക്സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ട. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ്.

Advertisment

publive-image

വരും ദിവസങ്ങളിൽ കേരളത്തിന് കൂടൂതൽ വാക്സിനുകൾ കിട്ടണം. വാക്സിൻ കേന്ദ്രങ്ങൾ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്. അടുത്ത ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വാക്സിൻ കിട്ടിയാൽ കൊടുക്കാൻ കേരളം തയ്യാറാണ്. കൂടുതൽ‌ വാക്സിൻ കിട്ടണം. അത്

നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യമല്ല. കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്രസർക്കാർ

പരിശ്രമിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. 10.30ഓടെ വാക്സിനേഷൻ തുടങ്ങും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർ ഇന്ന് വാക്സിൻ എടുക്കും. 13300 പേര്‍ ഇന്ന് വാക്‌സിൻ സ്വീകരിക്കും

133 വാക്സീനേഷൻ കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇവിടെയെല്ലാം

ശീതീകരണ സംവിധാനത്തില്‍ കൊവിഷീൽഡ് വാക്സീൻ സുരക്ഷിതമായി ഉണ്ട്. ഇന്ന് മുതൽ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ് എടുക്കും.

covid vaccine kk shylaja
Advertisment