Advertisment

കൊറോണ വൈറസ് വാക്സിൻ ഈ വർഷം തന്നെ ലഭ്യമാക്കാനായേക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഫാർമ ഭീമൻമാരായ ഫിസർ

New Update

കൊറോണ വൈറസ് വാക്സിൻ ഈ വർഷം തന്നെ ലഭ്യമാക്കാനായേക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഫാർമ ഭീമൻമാരായ ഫിസർ. ക്ലിനിക്കൽ പരിശോധന കൃത്യമായി തുടരാനാകുകയും വാക്സിന് ആവശ്യമായ അനുമതികൾ ലഭിക്കുകയും ചെയ്താൽ യുഎസിൽ 2020ൽ തന്നെ 40 ദശലക്ഷം ഡോസും അടുത്തവർഷം മാർച്ചോടെ 100 ദശലക്ഷം ഡോസ് വാക്സിനും വിതരണം ചെയ്യാനാകുമെന്നാണ് ഫിസർ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ബൗർല അവകാശപ്പെടുന്നത്.

Advertisment

publive-image

എന്നാൽ വാക്സിന്റെ ഫലപ്രാപ്തി വിലയിരുത്തുന്ന മാനദണ്ഡങ്ങളിൽ കമ്പനി ഇപ്പോഴും എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് 19തിനെതിരെ ഒന്നിലധികം വാക്സിനുകൾ ഫിസർ നിർമ്മിക്കുന്നുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന വിവരം. ജർമൻ കമ്പനിയായ ബയോ എൻടെക്കുമായി ചേർന്നാണ് ഫിസറിന്റെ വാക്സിൻ നിർമ്മാണം.

ആദ്യഘട്ട പരീക്ഷണങ്ങളിൽ വാക്സിൻ ആന്റിബോഡി ഉല്പാദിപ്പിക്കുന്നതിലും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും വിജയകരമായിരുന്നു. ഒക്ടോബറിൽ തങ്ങൾ നിർമ്മിക്കുന്ന കോവിഡ് വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു.

വാക്സിൻ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കമ്പനി തയ്യാറാക്കിയിട്ടുള്ള ടൈംടേബിൾ പ്രകാരം നവംബർ മൂന്നാം വാരത്തോടെ വാക്സിന്റെ അന്തിമ അനുമതി തേടുമെന്നും കമ്പനി അറിയിച്ചു.

covid vaccine corona virus
Advertisment