Advertisment

കോവിഡ് വാക്സിനുകളിൽ ഫൈസറോ മൊഡേണയോ മികച്ചത് ? വാക്സിനുകളിലെ സമാനതകൾ പരിശോധിക്കാം

New Update

രണ്ട് തരം കോവിഡ് വാക്സിനുകളാണ് ഇപ്പോൾ അമേരിക്കയിൽ ലഭ്യമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഫൈസറാണോ മൊഡേണയോണൊ മികച്ചത് എന്ന കാര്യം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

Advertisment

publive-image

രണ്ട് വാക്സിനുകളും mRNA വാക്സീനുകളാണ്. കൊറോണ വൈറസിനോട് സാദൃശ്യമുള്ള പ്രോട്ടീനുകൾ നിർമ്മിക്കാൻ മനുഷ്യകോശങ്ങൾക്ക് നിർദ്ദേശം നൽകുന്നതാണ് ഈ വാക്സിൻ. നിർദ്ദേശങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ പ്രവർത്തനക്ഷമമാക്കും. വാക്സിനിലുള്ളത് യഥാർത്ഥ വൈറസുകൾ ആയിരിക്കില്ല.

കൊറോണ വൈറസിൻ്റെ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. അതിൻ്റെ മുള്ള് പോലുള്ള ഭാഗമാണ് സ്പൈക്കുകൾ എന്ന് അറിയപ്പെടുന്നത്. ഈ സ്പൈക്കുകൾ ഉപയോഗിച്ചാണ് വൈ_റസുകൾ മനുഷ്യ കോശങ്ങളിലെക്ക് കടക്കാൻ ശ്രമിക്കുന്നത്. രണ്ട് വാക്സിനുകളും ടാർഗറ്റ് ചെയ്യുന്നത് ഇത്തരം സ്പൈക്കുകളെയാണ്.

വാക്സിൻ്റെ ഫലപ്രാപ്തിയും സമാനമാണ്. ഫൈസറിന്റെ വാക്സിൻ അതിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ 95% ഫലപ്രദമായിരുന്നു, മോഡേണയുടെ വാക്സിൻ 94% ഫലപ്രദമായിരുന്നു.

ഇരു വാക്സിനുകളും രണ്ട് ഡോസുകളായിട്ടാണ് നൽകുന്നത്. ഫൈസർ 21 ദിവസത്തെ ഇടവേളയിലും മോഡേണ 28 ദിവസത്തെ ഇടവേളയിലുമാണ് രണ്ടാമത്തെ വാക്സിൻ നൽകുന്നത്. രണ്ട് പരീക്ഷണങ്ങളിലും വാക്സിൻ സ്വീകരിച്ച വളരെ കുറച്ച് പേർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. എന്നാൽ ആർക്കും ഗുരുതരമായ രോഗം പിടിപെട്ടിട്ടില്ല.

വാക്സിനുകൾ സൂക്ഷിക്കാനുള്ള താപ നില രണ്ട് വാക്സിനുകൾക്കും വ്യത്യസ്തമാണ്. -70 ഡിഗ്രി സെൽഷ്യസ് (-94 ഫാരൻഹീറ്റ്) തണുപ്പിലാണ് ഫൈസറിന്റെ വാക്സിൻ സൂക്ഷിക്കേണ്ടത്.

മോഡേണയുടെ വാക്സിൻ -20 സെൽഷ്യസ് (-4 ഫാരൻഹീറ്റ്) സ്റ്റാൻഡേർഡ് ഫ്രീസർ താപനിലയിൽ ആറുമാസം വരെ സൂക്ഷിക്കാം.

വാക്സിനുകളുടെ രണ്ട് വലിയ തോതിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഗുരുതരമായ ദീർഘകാല പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ല. എന്നാൽ വാക്സിനുകൾക്ക് അൽപം വ്യത്യസ്തമായ ഹ്രസ്വകാല പാർശ്വഫലങ്ങൾ ഉണ്ട്.

മോഡേണയുടെ വാക്സിൻ രണ്ടാം ഷോട്ടിനെ തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേകിച്ച് 65 വയസ്സിന് താഴെയുള്ളവരിൽ, ക്ഷീണം, തലവേദന, പനി തുടങ്ങിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ക്ലിനിക്കൽ ട്രയലിൽ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഫൈസർ വാക്സിൻ കുത്തിവച്ചയുടനെ ബ്രിട്ടനിൽ കുറഞ്ഞത് രണ്ട് ആരോഗ്യ പ്രവർത്തകർക്കും അലസ്കയിലെ രണ്ട് പേർക്കും കടുത്ത അലർജി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

covid vaccine physer vaccine
Advertisment